ജപ്പാനില്‍ ധ്യാനബുദ്ധമതം പ്രചരിക്കുന്നതിനു മുമ്പ് തെണ്ടായി പ്രസ്ഥാനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ധ്യാനം പഠിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ നാലുപേര്‍ ഒരാഴ്‌ച മനവ്രതം ആചരിക്കാന്‍ തീരുമാനിച്ചു.ആദ്യദിവസം എല്ലാപേരും നിശ്ശബ്ദരായിരുന്നു. ധ്യാനം നിര്‍ബാധം തുടര്‍ന്നു.
രാത്രിയായി. എണ്ണവിളക്കുകള്‍ മുനിഞ്ഞുകത്തിക്കൊണ്ടിരുന്നു.
ഒരുത്തന്‍ പറഞ്ഞു. ''ആ വിളക്കുകള്‍ ഇങ്ങോട്ടെടുക്കൂ.''
ഒന്നാമന്‍ സംസാരിക്കുന്നതു കേട്ട് രണ്ടാമന്‍ അമ്പരന്നു പറഞ്ഞു. ''നമ്മള്‍ സംസാരിക്കരുതെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.''
മൂന്നാമന്‍ പറഞ്ഞു ''രണ്ടു വിഡ്‌ഢികള്‍ എന്തിനാണ് സംസാരിക്കുന്നത്?''
ശേഷിച്ചവന്‍ ഉറക്കെ പറഞ്ഞു ''ഞാന്‍ മാത്രമാണ് സംസാരിക്കാത്തവന്‍''