Wednesday, October 31, 2007,9:27 pm
കോപം

ബെല്ലി എന്ന ആചാര്യനോട്‌ ഒരു വിദ്യാര്‍ത്ഥി വന്നു പറഞ്ഞു.''ഗുരോ എനിക്ക്‌ അടക്കാനാവാത്ത കോപം വരാറുണ്ട്‌‌. അത്‌ എങ്ങനെയാണ്‌ മാറ്റേണ്ടത്‌?''
ആചാര്യന്‍ പറഞ്ഞു ''വിചിത്രമായിരിക്കുന്നല്ലോ. ശരി. എനിക്കൊന്നു കാട്ടിത്തരു''.
ിദ്യാര്‍ത്ഥി പറഞ്ഞു ''ഇപ്പോള്‍ അതു കാട്ടിത്തരാന്‍ എനിക്കാവില്ല''.
ആചാര്യന്‍ ചോദിച്ചു. ''എന്നെ കാണിക്കാന്‍ തനിക്കെപ്പോള്‍ സാധിക്കും?''
''അത്‌ അവിചാരിതമായിട്ടാണ്‌ ഉണ്ടാകുന്നത്‌''. ശിഷ്യന്‍ വല്ലാതെയായി.ആചാര്യന്‍ പറഞ്ഞു. ''എങ്കില്‍ അത്‌‌ തന്റെ യഥാര്‍ത്‌ സ്വഭാവമല്ല. ആയിരുന്നെങ്കില്‍ അത്‌ എപ്പോള്‍ വേണമെങ്കിലും എന്നെ കാണിക്കാന്‍ കഴിഞ്ഞേനേ. താന്‍ ജനിച്ചപ്പോള്‍ തനിക്കതുണ്ടായിരുന്നില്ല. തന്റെ മാതാപിതാക്കള്‍ തന്നതുമല്ല. ചിന്തിക്കൂ''
 
posted by zen
Permalink
-->