ജപ്പാനിലെ നൊബുനഗ എന്ന സൈന്യാധിപന്‍ തന്റെ സൈന്യത്തേക്കാള്‍ പത്തിരട്ടി വരുന്ന ശത്രു സൈന്യത്തെ ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചു. വിജയിക്കുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.
പക്ഷേ സൈനികര്‍ക്ക് സംശയമായിരുന്നു.യുദ്ധത്തിനു പോകവെ വഴിയില്‍ കണ്ട ക്ഷേത്രത്തിനു മുമ്പില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. ''ഞാന്‍ ക്ഷേത്രത്തില്‍ കയറിയിട്ടു വന്ന് ഒരു നാണയമിടാം. തലയാണു വരുന്നതെങ്കില്‍ നമ്മള്‍ വിജയിക്കും, വാലാണെങ്കില്‍ തോല്‌ക്കും. വിധി നമ്മെയെല്ലാം അതിന്റെ കൈയില്‍ ഒതുക്കിയിരിക്കുന്നു.''
നൊബുനഗ ക്ഷേത്രത്തില്‍ കടന്ന് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. തിരികെ വന്ന് ഒരു നാണയം മുകളിലേക്കിട്ടു- തല തന്നെ! ഭടന്മാര്‍ക്ക് യുദ്ധം ചെയ്യാന്‍ ആവേശമായി.
അവര്‍ യുദ്ധത്തില്‍ വിജയിച്ചു.
യുദ്ധത്തിനുശേഷം ഒരനുചരന്‍ അദ്ദേഹത്തോടു പറഞ്ഞു. ''വിധിയുടെ കൈമാറ്റാന്‍ ആര്‍ക്കും സാദ്ധ്യമല്ല''.
രണ്ടുവശവും തലയുള്ള നാണയം എടുത്തുകാട്ടിയിട്ട് നൊബുനഗ പറഞ്ഞു.
''തീര്‍ച്ചയായും സാദ്ധ്യമല്ല.''