Wednesday, October 17, 2007,5:32 pm
സ്വര്‍ഗ്ഗവാതിലുകള്‍
നൊബുഷിഗ എന്ന സമുറായി ഭടന്‍ ഹക്കുയിന്‍ എന്ന അാചാര്യനോടു ചോദിച്ചു. ``യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ?''അാചാര്യന്‍ ചോദിച്ചു. ``താങ്കള്‍ ആരാണ്‌''?``ഞാന്‍ ഒരു ഭടന്‍'' അയാള്‍ മറുപടി പറഞ്ഞു.``താങ്കള്‍ ഒരു ഭടന്‍! എാതു ഭരണാധികാരിയാണ്‌ താങ്കളെ ഒരു രക്ഷകനായി നിയമിച്ചത്‌? തന്റെ മുഖം ഒരു തെണ്ടിയുടേതു പോലുണ്ട്‌.``നൊബുഷിഗെ കോപത്താല്‍ വിറച്ചു. ഉറയില്‍ നിന്നു വാള്‍ ഊരാന്‍ തുടങ്ങി.അാചാര്യന്‍ പറഞ്ഞുകൊണ്ടിരുന്നു.``താങ്കള്‍ക്ക്‌ ഒരു വാളുണ്ടോ? എന്റെ തലയെടുക്കാന്‍ അതു വേണമെന്നില്ല.''ഭടന്‍ വാള്‍ ഉറയില്‍ നന്നെടുത്തു കഴിഞ്ഞപ്പോള്‍ ഹക്കുയിന്‍ പറഞ്ഞു. ``ഇവിടെ നരക വാതില്‍ തുറക്കുന്നു.''ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ അാചാര്യന്റെ അചഞ്ചലതയും ധീരതയും കണ്ട്‌ ലജ്ജിച്ച്‌ വാള്‍ ഉറയിലിട്ടു.``ഇതാ ഇവിടെ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു.''
 
posted by zen
Permalink
-->