Wednesday, November 28, 2007,6:45 pm
യഥാര്‍ത്ഥ പുരോഗതി



സെങ്കായ്‌ എന്ന ആചാര്യനോട്‌, തന്റെ കുടുംബത്തിന്റെ പുരോഗതിയെപ്പറ്റി തലമുറകളോളം കാത്തു സൂക്ഷിക്കാന്‍ പറ്റുന്ന ഒരു സന്ദേശം എഴുതിക്കൊടുക്കണമെന്ന്‌ ഒരു പ്‌റഭു ആവശ്യപ്പെട്ടു.

സെങ്കായ്‌ ഒരു കടലാസില്‍ എഴുതി.

"അച്ഛന്‍ മരിക്കുന്നു. മകന്‍ മരിക്കുന്നു. ചെറുമകന്‍ മരിക്കുന്നു.''

പ്‌റഭുവിന്‌ ദേഷ്യം വന്നു.

"എന്റെ കുടുംബത്തിന്‌ സന്തോഷിക്കുവാന്‍ എന്തെങ്കിലും എഴുതിത്തരുവാനാണ്‌ ഞാന്‍ ആവശ്യപ്പെട്ടത്‌. താങ്കള്‍ നേരംപോക്കുകാണിക്കുന്നോ?''

"നേരംപോക്കുദ്ദേശിച്ചിട്ടല്ല''. സെങ്കായ്‌ പറഞ്ഞു:

"താങ്കള്‍ മരിക്കുന്നതിനു മുമ്പ്‌ താങ്കളുടെ മകന്‍ മരിക്കാം, അതു താങ്കളെ വല്ലാതെ ദുഖിപ്പിക്കും. താങ്കളുടെ മകന്‍ മരിക്കുന്നതിനു മുമ്പ്‌ ചെറുമോന്‍ മരിച്ചേക്കാം. രണ്ടും താങ്കളുടെ ഹൃദയത്തെ തകര്‍ക്കും. താങ്കളുടെ കുടുംബം ഞാന്‍ പറഞ്ഞപോലെ തലമുറ തലമുറയാ മരണപ്പെടാം. അതാണ്‌ ജീവിതത്തിന്റെ സ്വാഭാവിക രീതി. അതാണ്‌ യഥാര്‍ത്ഥ പുരോഗതി.
 
posted by zen
Permalink0 comments
Friday, November 16, 2007,4:35 pm
വെളിച്ചം

ണ്ടു കാലത്ത്‌ ജപ്പാനില്‍ മുളയും കടലാസും കൊണ്ടു ണ്ടാക്കിയ മെഴുകുതിരി കത്തിക്കുന്ന വിളക്കുകള്‍ ഉപയോ ഗിച്ചിരുന്നു.


ഒരു രാത്രി അന്ധനായ ഒരാള്‍ തന്റെ സുഹൃത്തിനെ കാണാ ന്‍ പോയി.


അയാള്‍ തിരിച്ചു പോകുമ്പോള്‍ ഒരു റാന്തല്‍ വിളക്കു നല്‍കാമെന്ന്‌ സുഹൃത്ത്‌ പറഞ്ഞു.


അപ്പോള്‍ അന്ധന്‍ പറഞ്ഞു. "എനിക്കു വിളക്കു വേണ്ട. രാത്രിയും പകലും എനിക്കൊ രുപോലെ തന്നെ.''


"എനിക്കറിയാം, താങ്കള്‍ക്ക്‌ വിളക്ക്‌ അവശ്യമില്ലെന്ന്‌. പക്ഷേ താങ്കളുടെ കൈയില്‍ റാന്തല്‍ ഇല്ലെങ്കില്‍ മറ്റാരെങ്കിലും താങ്കളെ വന്നിടിക്കും. അതുകൊണ്ട്‌ ഒരു വിളക്കെടുത്തുകൊള്ളു.


'അന്ധന്‍ റാന്തലുമായി യാത്ര തിരിച്ചു. കുറേദൂരം ചെന്നപ്പോള്‍ ഒരപരിചിതന്‍ അടുത്തു വന്നു.
അന്ധന്‍ ചോദിച്ചു. "നോക്കൂ, താങ്കള്‍ എങ്ങോട്ടാണ്‌ പോകുന്നത്‌‌? ഈ റാന്തല്‍ നിങ്ങള്‍ക്ക്‌ കാണാമോ?''


താങ്കളുടെ റാന്തല്‍ അണഞ്ഞു പോയി സഹോദരാ''. അപരിചിതന്‍ മറുപടി പറഞ്ഞു
 
posted by zen
Permalink0 comments
Tuesday, November 13, 2007,8:14 pm

 
posted by zen
Permalink0 comments
Thursday, November 01, 2007,4:01 pm
അര്‍ദ്ധരാത്രിയിലെ വിനോദയാത്ര
സെങ്കായ്‌ എന്ന ധ്യാനാചാര്യന്റെ കീഴില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ധ്യാനം പഠിക്കുകയായിരുന്നു. അവരില്‍ ഒരുവന്‍ രാത്രി ക്ഷേത്രഭിത്തി ചാടിക്കടന്ന്‌ പട്ടണത്തിലെ സുഖമന്വേഷിച്ചു പോകാറുണ്ടായി രുന്നു.ആചാര്യന്‍ ഒരു രാത്രി ശിഷ്യന്മാരുടെ താമസസ്ഥലത്ത്‌ ചെന്നു നോക്കിയപ്പോള്‍ ഒരുവനെ കാ ണാനില്ല. അവിടെയുണ്ടായിരുന്ന പൊക്കമുള്ള പീഠം മാറ്റിയിട്ട്‌‌ തല്‍സ്ഥാനത്തു കയറി നിന്നു.
രാത്രിഞ്ചരന്‍ തിരിച്ചെത്തി. പീഠം പഴയ സ്ഥാനത്തുണ്ടെ ന്നു കരുതി ആചാര്യന്റെ തലയില്‍ ചവിട്ടി താഴത്തിറങ്ങി. താന്‍ ചെയ്‌ത പ്രവൃര്‍ത്തി എന്തെന്നോര്‍ത്തയാള്‍ വിഷമത്തിലായി. ആചാര്യന്‍ പറഞ്ഞു ''വെളുപ്പാന്‍ കാലത്ത്‌ നല്ല തണുപ്പല്ലേ! ജലദോഷം പിടിക്കാതെ സൂക്ഷിക്കൂ''.
ആ ശിഷ്യന്‍ പിന്നൊരിക്കലും രാത്രിസമയത്ത്‌ പുറത്തു പോയിട്ടില്ല.
 
posted by zen
Permalink1 comments
-->