ബന്സാന് ചന്തയിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോള്‍ ഇറച്ചിക്കടക്കാരനും ഇറച്ചി വാങ്ങാന്‍ വന്നയാളും തമ്മില്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി.
ഇറച്ചി വാങ്ങാന്‍ വന്നയാള്‍ പറഞ്ഞു: "ഏറ്റവും നല്ല ഇറച്ചിക്കഷണം എനിക്കു തരണം".
ഇറച്ചിക്കടക്കാരന്‍ മറുപടി പറഞ്ഞു:എന്റെ കടയിലുള്ളതെല്ലം ഏറ്റവും നല്ലതാണ്. ഏറ്റവും നല്ലതല്ലാത യാതൊന്നും തന്നെ ഈ കടയിലില്ല".ഈ വാക്കുകള്‍ കേട്ട ബന്‍സന്‍ പ്രബോധിതനായി.