Wednesday, April 23, 2008,7:16 pm
ജീവിച്ചിരിക്കുന്ന ബുദ്ധനും കുശവനും







ധ്യാനബുദ്ധാചാര്യന്മാര്‍ ഏകാന്തമായ മുറിയില്‍ വച്ചാണ്‌ ശിഷ്യര്‍ക്ക്‌ ഉപദേശം നല്‍കിയിരുന്നത്‌. ആചാര്യനും ശിഷ്യനും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ആരും അങ്ങോട്ടു കടന്നുചെല്ലാറുമില്ല.



കയോട്ടയിലെ കെനിന്‍ എന്ന ക്ഷേത്രത്തിലെ ധ്യാനാചാര്യനായിരുന്നു മൊകുറായ്‌. എല്ലാ വിഭാഗം ആള്‍ക്കാരുമായി ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം.



ഒരു കുശവന്‍ ആചാര്യനെ കാണാന്‍ സ്ഥിരമായി അവിടെ എത്തുമായിരുന്നു. അയാള്‍ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കും; ചായ കുടിക്കും; യാത്ര പറഞ്ഞുപോകും.



ഒരു ദിവസം കുശവന്‍ ആചാര്യനെ കാണാന്‍ ചെന്നു. ആചാര്യന്‍ ഒരു ശിഷ്യന്‌ ഉപദേശം നല്‍കുവാനായി കാത്തുനില്‍ക്കുകയായിരുന്നു. അതിനാല്‍ പുറത്തു കാത്തുനില്‍ക്കാന്‍ കുശവനോട്‌ ആചാര്യന്‍ ആവശ്യപ്പെട്ടു.



കുശവന്‍ വിഷമത്തോടെ പറഞ്ഞു:"ഞാന്‍ കരുതുന്നത്‌ താങ്കള്‍ ജീവിച്ചിരിക്കുന്ന ബുദ്ധനാണെന്നാണ്‌. കല്ലുകൊണ്ടുള്ള ബുദ്ധന്‍ പോലും മുന്നിലെത്തുന്ന ആരെയും പുറത്തു പോകാന്‍ പറയില്ല. താങ്കള്‍ എന്തിനാണ്‌ എന്നെ പുറത്തു പോകാന്‍ പറയുന്നത്‌?"



ആചാര്യന്‍ കുശവനെ അവിടെ നിര്‍ത്തിയിട്ട്‌ ശിഷ്യനെക്കാണാന്‍ പുറത്തേക്കു പോയി.

 
posted by zen
Permalink
-->