Wednesday, April 16, 2008,8:20 pm
കൊന്ന പാപം തിന്നു തീര്‍ത്തു
(000)
ധ്യാന ഗുരുവായ ഫുസേയ്ക്കും ശിഷ്യന്മാര്‍ക്കും ആഹാരം വിളമ്പാന്‍ വൈകി. ശകാരം കേള്‍ക്കേണ്ടിവന്ന കുശിനിക്കാരന്‍ പെട്ടെന്നു പോയി അടുക്കളത്തോട്ടത്തില്‍ നിന്ന് ഒന്നാന്തരം പച്ചക്കറികള്‍ മുറിച്ചുകൊണ്ടു വന്നു. തിടുക്കത്തിനിടയില്‍ അയാള്‍ ഒരു പച്ചിലപ്പാമ്പുകൂടി അതില്‍ പെട്ടുപോയി. അതറിയാതെ അയാള്‍ സൂപ്പുണ്ടാക്കി.
ആചാര്യനും ശിഷ്യന്മാരും ഇത്രയും രുചികരമായ സൂപ്പ് മുമ്പൊരിക്കലും കഴിചീട്ടില്ലെന്ന് അഭിപ്രായം പരഞ്ഞു.
തന്റെ പാത്രത്തില്‍ പാമ്പിന്‍ തല കണ്ടപ്പോള്‍ ആചാര്യന്‍ അടുക്കളകാരനെ അടുത്തുവിളിച്ചു.
പാമ്പിന്‍തലയെടുത്തുയര്‍ത്തി അദ്ദേഹം ചോദിച്ചു: "എന്താണിത്"
പെട്ടെന്ന് അതുവാങ്ങി തിന്നുകൊണ്ട്‌യാള്‍ പറഞ്ഞു: "നന്ദി,ഗുരുവേ.."