യമാവോക തെഷു എന്ന ധ്യാനവിദ്യാര്‍ഥി പല ആചാര്യന്മാരെയും സന്ദര്‍ശിച്ചു.ഷൊക്കാകുവിലെ ദോക്കുവോന്‍ എന്ന ആചാര്യനെ ചെന്നു കണ്ടു.
തന്റെ സാമര്‍ത്ഥ്യം തെളിയിക്കുവാനായി യമാവോക തെഷു പറഞ്ഞു: " മനസ്സ്, ബുദ്ധന്‍, ജീവജാലങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രപഞ്ചത്തിന്റെ യഥാര്‍ഥ സ്വഭാവം ശൂന്യതയാണ്.സാക്ഷാത്‌കാരമില്ല, മോഹഭംഗമില്ല, സന്യാസമില്ല, ഒന്നും നല്‍കാനില്ല, സ്വീകരിക്കാനുമില്ല."
ദോക്കുവോന്‍ ഒന്നും പറഞ്ഞില്ല. പുക വലിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് അദ്ദേഹം കയ്യിലിരുന്ന മുളവടികൊണ്ട് ഒറ്റയടി. അടികൊണ്ട യമാവോക തെഷു കുപ്തനായി.
ആചാര്യന്‍ ചോദിച്ചു:യാതൊന്നുമില്ലെങ്കില്‍, ഈ കോപം എവിടെ നിന്നു വന്നു?"