സെങ്കായ് എന്ന ആചാര്യന്റെ കീഴില്‍ ടാങ്കന്‍ കുട്ടിക്കാല് മുതല്‍ ധ്യാനം പഠിച്ചു വരികയായിരുന്നു. ഇരുപതു വയസ്സായപ്പോള്‍ മറ്റൊരാചാര്യന്റെ അടുത്തേയ്‌ക്ക് താരതമ്യ പഠനത്തിനു വേണ്ടി പോകാന്‍ ടാങ്കന് ആഗ്‌റഹമായി. പക്ഷേ സെങ്കായ് അതിന് അനുവദിച്ചില്ല. ശിഷ്യന്റെ തലയ്‌ക്ക് നല്ല അടിവച്ചു കൊടുത്തു. ഒടുവില്‍, ആചാര്യന്റെ അനുവാദം വാങ്ങിക്കൊടുക്കാന്‍ ടാങ്കന്‍ സഹോദര വിശേഷം സേ്‌നഹിക്കുന്ന ഒരാളുടെ സഹായം തേടി.
അയാള്‍ ആചാര്യന്റെ അനുവാദം വാങ്ങി വന്നറിയിച്ചു. "എല്ലാം ശരിയായി ഇപ്പോള്‍ വേണമെങ്കില്‍ യാത്‌റയാവാം''.
ടാങ്കന്‍ യാത്‌റ പറയാന്‍ ആചാര്യന്റെ അടുത്തെത്തി. അപ്പോഴും ആചാര്യന്‍ അയാളുടെ തലയ്‌ക്ക് നല്ലൊരടി കൊടുക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
ടാങ്കന്‍ ഇക്കാര്യം സഹോദരനോടു പറഞ്ഞു. അയാള്‍ അറിയിച്ചു. "എന്താണു കാര്യം? ആചാര്യന്‍ അനുമതി നല്‍കിയതാണല്ലോ. മനസ്സ് മാറേണ്ട കാര്യമില്ല. അന്വേഷിക്കാം.''
അദ്ദേഹം ആചാര്യനെ കണ്ട് കാര്യം തിരക്കി.
ആചാര്യന്‍ പറഞ്ഞു."ഞാന്‍ അനുമതി റദ്ദാക്കിയിട്ടില്ല. അയാള്‍ പോയി വരുമ്പോള്‍ പ്‌റബോധിതനായിട്ടാവും വരിക. അപ്പോള്‍ അടിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ ഒന്നുകൂടി കൊടുത്തു എന്നു മാത്‌റം.