Thursday, November 01, 2007,4:01 pm
അര്‍ദ്ധരാത്രിയിലെ വിനോദയാത്ര
സെങ്കായ് എന്ന ധ്യാനാചാര്യന്റെ കീഴില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ധ്യാനം പഠിക്കുകയായിരുന്നു. അവരില്‍ ഒരുവന്‍ രാത്രി ക്ഷേത്രഭിത്തി ചാടിക്കടന്ന് പട്ടണത്തിലെ സുഖമന്വേഷിച്ചു പോകാറുണ്ടായി രുന്നു.ആചാര്യന്‍ ഒരു രാത്രി ശിഷ്യന്മാരുടെ താമസസ്ഥലത്ത് ചെന്നു നോക്കിയപ്പോള്‍ ഒരുവനെ കാ ണാനില്ല. അവിടെയുണ്ടായിരുന്ന പൊക്കമുള്ള പീഠം മാറ്റിയിട്ട് തല്‍സ്ഥാനത്തു കയറി നിന്നു.
രാത്രിഞ്ചരന്‍ തിരിച്ചെത്തി. പീഠം പഴയ സ്ഥാനത്തുണ്ടെ ന്നു കരുതി ആചാര്യന്റെ തലയില്‍ ചവിട്ടി താഴത്തിറങ്ങി. താന്‍ ചെയ്‌ത പ്രവൃര്‍ത്തി എന്തെന്നോര്‍ത്തയാള്‍ വിഷമത്തിലായി. ആചാര്യന്‍ പറഞ്ഞു ''വെളുപ്പാന്‍ കാലത്ത് നല്ല തണുപ്പല്ലേ! ജലദോഷം പിടിക്കാതെ സൂക്ഷിക്കൂ''.
ആ ശിഷ്യന്‍ പിന്നൊരിക്കലും രാത്രിസമയത്ത് പുറത്തു പോയിട്ടില്ല.