Monday, December 31, 2007,8:32 pm
പകലുറക്കം

സോയന്‍ ഷാകു അറുപത്തിയൊന്നാമത്തെ വയസ്സിലാണ്‌ മരിച്ചത്‌.

മറ്റ്‌ ധ്യാനാചാര്യന്മാര്‍ക്ക്‌ സാധിക്കാത്ത മഹത്തായ പല തത്വങ്ങളും സ്വജീവിത സാഫല്യമായി അദ്ദേഹം നല്‍കി.

അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വേനല്‍കാലത്ത്‌ പകലുറങ്ങുമായിരുന്നു. ആചാര്യന്‍ അവരുടെ പകലുറക്കം മാറ്റി. ഒരു നിമിഷം പോലുമദ്ദേഹം പാഴാക്കിക്കളഞ്ഞതുമില്ല.

പന്തറണ്ടു വയസ്സു തികയുന്നതിനു മുമ്പു തന്നെ സോയന്‍ 'തെണ്ടായി' തത്വശാസ്‌ത്‌റത്തിലെ ഊഹാപോഹങ്ങളെ കുറിച്ചു പഠിച്ചു കഴിഞ്ഞിരുന്നു.

ഒരു വേന്‍ല്‍ക്കാലത്ത്‌ അന്തരീക്ഷം പുകഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആചാര്യന്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ കാലുകള്‍ നീട്ടിവച്ച്‌ സോയന്‍ സുഖമായി കിടന്നുറങ്ങി.

മൂന്നു മണിക്കൂറിനുശേഷം പെട്ടെന്ന്‌ ഉണര്‍ന്നപ്പോള്‍, ആചാര്യന്‍ കടന്നു വരുന്ന ശബ്ദം കേട്ടു. വൈകിപ്പോയി, കവാടത്തിനു കുറുകെയായിരുന്നു കിടന്നിരുന്നത്‌.എാതോ വിശിഷ്ടാതിഥിയുടെ പോലെ സോയന്റെ ശരീരത്തില്‍ തട്ടാതെ സൂക്ഷിച്ച്‌ കാലുകള്‍ എടുത്തുവച്ച്‌ 'എന്നോടു പൊറുക്കണം, എന്നോടു പൊറുക്കണം' എന്നുരുവിട്ടുകൊണ്ട്‌ ആചാര്യന്‍ കടന്നു പോയി.ആ സംഭവത്തിനുശേഷം സോയന്‍ ഉച്ചയ്‌ക്ക്‌ ഉറങ്ങിയിട്ടേയില്ല.
 
posted by zen
Permalink
-->