ബെങ്കി എന്ന ആചാര്യന്‍ ഉപദേശപ്രസംഗം
നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സദസ്യരുടെ കൂട്ടം കണ്ട് ഒരു ഷിന്‍ഷു പുരോഹിതന് വല്ലാത്ത അസൂയ തോന്നി. ബുദ്ധന്റെ സ്നേഹനാമങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ മോക്ഷം ലഭിക്കും എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.
ബെങ്കിയുമായി ഒരു വാദപ്രതിവാദത്തിന് അദ്ദേഹം തയ്യാറായി.
ബെങ്കിയുടെ പ്രഭാഷണത്തിനിടയില്‍ പുരോഹിതന്‍ കടന്നുവന്ന് ബഹളമുണ്ടാക്കി. ബെങ്കി പ്രഭാഷണമവസാനിപ്പിച്ച് കാര്യമന്വേഷിച്ചു. പുരോഹിതന്‍ പറഞ്ഞു: ഞങ്ങളുടെ വിഭാഗത്തിന്റെ പുരോഹിതന് അദ്ഭുതങ്ങള്‍ പലതും കാട്ടാന്‍ സാധിക്കും. ഒരു കരയില്‍ നിന്നുകൊണ്ട് നദിയുടെ മറുകരയില്‍ നില്‍ക്കുന്നയാളുടെ കൈയ്യിലുള്ള കടലാസ്സില്‍ ദൈവനാമം എഴുതാന്‍ അദ്ദേഹത്തിനു സാധിക്കും. അത്തരം അദ്ഭുതങ്ങള്‍ കാട്ടാന്‍ താങ്കള്‍ക്കു സാധിക്കുമോ?
ബെങ്കി മൃദുവായി പറഞ്ഞു:താങ്കളുടെ ആചാര്യന് അത്തരം വിദ്യകളെല്ലാം കാട്ടാന്‍ കഴിഞ്ഞേക്കും. പക്ഷേ, ധ്യാനബുദ്ധമതക്കരുടെ രീതി അതല്ല. എനിക്കു ചെയ്യാന്‍ സാധിക്കുന്ന അദ്ഭുതം ഇത്രമാത്രം: വിശക്കുമ്പോള്‍ ഞാന്‍ ആഹാരം കഴിക്കുന്നു. ദാഹിക്കുമ്പോള്‍ കുടിക്കുന്നു