ചൈനയിലെ ഹോഗന്‍ എന്ന സെന്‍ ഗുരു ഒരു ചെറിയ ക്ഷേത്രത്തില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സഞ്ചാരികളായ നാലു സന്യാസിമാര്‍ അവിടെ എത്തുകയും ക്ഷേത്രത്തിനു മുന്നില്‍ തീ കൂട്ടാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു.
അവര്‍ തീ കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ വ്യക്തിനിഷ്ഠതയെക്കുറിച്ചും വസ്തുനിഷ്ഠതയെക്കുറിച്ചും തര്‍ക്കിക്കുന്നത് ഹോഗന്‍ കേട്ടു.അദ്ദേഹവും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. അദ്ദേഹം ചോദിച്ചു: "അതാ നോക്കൂ, ഒരു വലിയ കല്ല്.അത് നിങ്ങളുടെ മനസ്സിനകത്തോ പുറത്തോ?"
സന്യാസിമാരില്‍ ഒരാള്‍ പറഞ്ഞു: ബുദ്ധമത വീക്ഷണത്തില്‍ എല്ലാം മനസ്സിന്റെ വസ്തുനിഷ്ഠതയാണ്.അതിനാല്‍ കല്ല് എന്റെ മനസ്സിനുള്ളിലാണ്."
ഹോഗന്‍ പറഞ്ഞു: "നിങ്ങളുടെ തലയ്ക്ക് വല്ലാത്ത കനം തോന്നുമല്ലോ, ഈ വലിയ കല്ല് മനസ്സില്‍ ചുമന്നു നടന്നാല്‍..."