Thursday, April 10, 2008,9:37 pm
ജോലി ചെയ്യാത്തവന്‌ ആഹാരമില്ല





ചൈനയിലെ ധ്യാനാചാര്യനായ ഹയാക്കുജോ എണ്‍പതു വയസ്സിലും ശിഷ്യന്മാരോടൊപ്പം പലവിധ ജൊലികളും ചെയ്യുന്നതു കണ്ട്‌ ശിഷ്യന്മാര്‍ക്ക്‌ വല്ലാത്ത പ്രയാസമായി.ആരു പറഞ്ഞാലും ആചാര്യന്‍ അനുസരിക്കുകയില്ല. അവര്‍ അദ്ദേഹത്തിന്റെ പണിയായുധങ്ങളെടുത്ത്‌ ഒളിച്ചുവെച്ചു.



അന്നേദിവസം ആചാര്യന്‍ ആഹാരം കഴിച്ചതേയില്ല. അടുത്ത്‌ ദിവസവും അതിനടുത്ത ദിവസവും അദ്ദേഹം ഒന്നും കഴിച്ചില്ല. "പണിയായുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതിന്‌ നമ്മോട്‌ പിണങ്ങിയിരിക്കുകയാണ്‌. അവ യഥാസ്ഥാനത്തു വയ്ക്കുന്നതാണ്‌ നന്ന്." ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു.



ശിഷ്യന്മാര്‍ പണിയായുധങ്ങള്‍ പഴയ സ്ഥാനത്തു തന്നെ കൊണ്ടു വെച്ചു. ആചാര്യന്‍ അന്നു പണിയെടു ത്തു. ആഹാരം കഴിക്കുകയും ചെയ്തു. വൈകിട്ട്‌ അദ്ദേഹം പറഞ്ഞു:ജോലി ചെയ്യാത്തവന്‌ ആഹാരവുമില്ല

 
posted by zen
Permalink
-->