ഒരു ധ്യാന ബുദ്ധാചാര്യന്റെ കീഴില്‍ ഇരുപത് സന്യാസിമാരും എഴൂന്‍എന്ന ഒരു സന്യാസിനിയും ധ്യാനബുദ്ധമതം പരിശീലിക്കുകയായിരുന്നു.
തല മുണ്ഡനം ചെയ്‌ത്, ശുഭ്‌റ വസ്‌ത്‌റങ്ങളാണ് ധരിച്ചിരുന്നതെങ്കിലും അതീവ സുന്ദരിയായിരുന്നു എഴൂന്‍. പല സന്യാസിമാരും രഹസ്യമായി അവളെ സ്നേഹിച്ചിരുന്നു.
രഹസ്യമായി കണ്ടുമുട്ടണമെന്നറിയിച്ചുകൊണ്ട് ഒരു സന്യാസി പ്രേമലേഖനം നല്‍കുകയും ചെയ്‌തു. എഴൂന്‍ മറുപടി നല്‍കിയില്ല. പിറ്റേദിവസം ആചാര്യന്റെ ക്ലാസ്സു കഴിഞ്ഞയുടനെ എഴൂന്‍
എഴുന്നേറ്റ് തനിക്ക് പ്രേമലേഖനം നല്‍കിയ സന്യാസിയെ നോക്കി പറഞ്ഞു. "താങ്കള്‍ എന്നെ ആത്മാര്‍ത്ഥമായും ആഴത്തിലും പ്രേമിക്കുന്നുവെങ്കില്‍ വരൂ... ഇപ്പോള്‍ വന്നെന്നെ ആശ്ലേഷിക്കുക. നിങ്ങളുടെ പ്രേമത്തിന്റെ ശക്തി ലോകം അറിയട്ടെ''.