സോയന്‍ഷാകു അറുപത്തിയൊന്നാമത്തെ വയസ്സിലാണ് മരിച്ചത്. മറ്റു ധ്യാനാചാര്യന്മാര്‍ക്കു സാധിക്കാത്ത മഹത്തായ പല തത്വങ്ങളും സ്വജീവിത സാഫല്യമായി അദ്ദേഹം നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വേനല്‍ക്കാലത്ത് പകലുറങ്ങുമായിരുന്നു.
ആചാര്യന്‍ അവരുടെ പകലുറക്കം മാറ്റി.
12 വയസ്സ് തികയുന്നതിനു മുന്‍പുതന്നെ സോയന്‍ തെന്‍ഡായി തത്വശാസ്ത്രത്തിലെ ഊഹാപോഹങ്ങളെക്കുറിച്ചു പഠിച്ചു കഴിഞ്ഞിരുന്നു.
ഒരു വേനല്‍ക്കാലത്ത് അന്തരീക്ഷം പുകഞ്ഞുകൊണ്ടിരുന്നപ്പോള്‍, ആചാര്യന്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ കാലുകള്‍ നീട്ടിവെച്ച് സോയന്‍ സുഖമായി കിടന്നുറങ്ങി.
3 മണിക്കൂറിനു ശേഷം പെട്ടെന്നുണര്‍ന്നപ്പോള്‍,ആചാര്യന്‍ കടന്നുവരുന്ന ശബ്ദം കേട്ടു.
വൈകിപ്പോയി. കവാടത്തിനു കുറുകെയാണു കിടന്നിരുന്നത്.
ഏതോ വിശിഷ്ടാതിഥിയുടേതുപോലെ, സോയന്റെ ശരീരത്തില്‍ തട്ടാതെ, സൂക്ഷിച്ച് കാലുകള്‍ എടുത്തുവെച്ച് 'എന്നോടു പൊറുക്കണം...എന്നോടു പൊറുക്കണം..' എന്നുരുവിട്ടുകൊണ്ട് ആചാര്യന്‍ കടന്നു പോയി.
ആ സംഭവത്തിനു ശേഷം സോയന്‍ ഉച്ചയ്ക്കുറങ്ങിയിട്ടില്ല.