തൊഫുക ക്ഷേത്രത്തിലെ ആചാര്യനായിരുന്നു, സൊയ്ച്ചി. അദ്ദേഹം ഒറ്റക്കണ്ണനായിരുന്നു. പ്രബോധനത്താല്‍ അത് ജ്വലിച്ചു നിന്നു.
ഇരവും പകലും പരിപൂര്‍ണ നിശ്ശബ്ദതയില്‍ മുഴുകിനില്‍ക്കുന്ന ക്ഷേത്രം. ഒരു ചെറിയ ശബ്ദം പോലും ഒരിടത്തുമില്ല. മന്ത്രങ്ങള്‍ ഉരുവിടുന്നത് ആചാര്യന്‍ കര്‍ശനമായി വിലക്കിയിരുന്നു.
ധ്യാനിക്കുക എന്നതല്ലാതെ ശിഷ്യന്മാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ഒരുനാള്‍ അടുത്തുള്ള ഒരു സ്ത്രീ ക്ഷേത്രത്തില്‍ നിന്നു മന്ത്രാരവവും മണിയൊച്ചകളും കേട്ടു.
ആചാര്യന്‍ ഈ ലോകം വിട്ടുപോയെന്ന് അവര്‍ ഉറപ്പിച്ചു.