Saturday, April 26, 2008,1:19 pm
ധ്യാനവൃദ്ധ
ഹക്കുയിന്‍ എന്ന ആചാര്യന്‍ തന്റെ ശിഷ്യന്മാരോട് ധ്യാനതത്വമറിയുന്ന ഒരു ചായക്കടക്കാരി വൃദ്ധയെപ്പറ്റി പറയാറുണ്ടായിരുന്നു.
സത്യം നേരില്‍ പരീക്ഷിക്കാനായി അവര്‍ ഒരു ദിവസം വൃദ്ധയുടെ ചായക്കടയിലെത്തി.
കണ്ടപ്പോള്‍ത്തന്നെ, ചായ കുടിക്കാനല്ല, തന്റെ ധ്യാനബോധം പരീക്ഷിക്കനാണ് അവര്‍ വന്നിട്ടുള്ളതെന്ന് വൃദ്ധയ്ക്ക് മനസ്സിലായി. ഓരോരുത്തരെയായി അവര്‍ കടയുടെ പിന്നിലേയ്ക്ക് ക്ഷണിച്ചു.
ഒരു തീയുന്തി കൊണ്ട് വൃദ്ധ ഒരോരുത്തനും നല്ല അടി കൊടുത്തു. പത്തില്‍ ഒന്‍പതുപേര്‍ക്കും വൃദ്ധയുടെ അടിയുടെ ചൂട് അനുഭവിക്കേണ്ടിവന്നു.