Wednesday, April 23, 2008,7:27 pm
പ്രേതം


യുവതിയായ ഭാര്യ രോഗം പിടിച്ചു മരിക്കാറായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: "നിങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. നിങ്ങളെ വിട്ടുപോകാന്‍ എനിക്കു കഴിയുന്നില്ല. നിങ്ങള്‍ മറ്റൊരു സ്ത്രീയുടെ അടുത്തു പോകരുത്‌. എങ്കില്‍ പ്രേതമായി ഞാന്‍ തിരിച്ചു വരും. കുഴപ്പങ്ങള്‍ ഉണ്ടാകും."


അവള്‍ മരിച്ചു. മൂന്നു മാസക്കാലം ഭര്‍ത്താവ്‌ അവളുടെ അന്ത്യാഭിലാഷം ഓര്‍ത്തു കഴിഞ്ഞു. പിന്നീട്‌ സുന്തരിയായ ഒരു സ്ത്രീയെ കാണ്ടുമുട്ടി; അയാള്‍ അവ്ലെ പ്രേമിച്ചു. ആവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.


വിവാഹാലോചനയ്ക്കു ശേഷം ഒരു പ്രേതം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.വാക്കു പാലിക്കാത്തതില്‍ പ്രേതം അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എയാളും പ്രേമഭാജനവും തമ്മില്‍ നടക്കുന്ന എല്ല കാര്യങ്ങളും പ്രേതം എടുത്തുപറയുമായിരുന്നു. അയാള്‍ പ്രേയസിക്ക്‌ ഒരു സമ്മാനം നല്‍കിയാള്‍ പ്രേതം അതേപ്പറ്റി പറയും. അവരുടെ വര്‍ത്തമാനമ്പോലും പ്രേതം ആവര്‍ത്തിക്കും. ഇത്‌ അയാളെ വല്ലതെ അലട്ടി. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി.


അടുത്തുള്ള ഒരു ധ്യാനാചാര്യനെ ചെന്നു കാനാന്‍ ആള്‍ക്കാര്‍ അയാളെ ഉപദേശിച്ചു. ഒറ്റുവില്‍ ഗത്യന്തരമില്ലാതെ അയാള്‍ ആചാര്യനെ കാണാന്‍ ചെന്നു.


എല്ലാം കേട്ടിട്ട്‌ ആചാര്യന്‍ പറഞ്ഞു:"നിങ്ങളുടെ പഴയ ഭാര്യ പ്രേതമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാമവള്‍ക്കറിയാം.നിങ്ങള്‍ എന്തുചെയ്യുന്നു,എന്തുപറയുന്നു,ആര്‍ക്കെന്തു നല്‍കുന്നു-എല്ലാം പ്രേതം അറിയുന്നു. തീര്‍ച്ചയായും ബുദ്ദിയുള്ള പ്രേതം തന്നെയാണ്‌ അവള്‍. ആ പ്രേതത്തെ അഭിനന്ദിക്കണം.


ഇനി അവള്‍ വരുമ്പോള്‍ താങ്കള്‍ അവളോട്‌ തര്‍ക്കിക്കണം. എല്ലാം അരിയുന്ന അവളില്‍നിന്ന് യാതൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നു പറയണം. നിങ്ങലുടെ ഒരേയൊരു ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാല്‍, വിവാഹാലോചന ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക്‌ കഴിഞ്ഞുകൊള്ളാമെന്നു പറയണം."


എന്തു ചോദ്യമാണ്‌ ഞാന്‍ അവളോട്‌ ചോദിക്കേണ്ടത്‌?" അയാള്‍ ചോദിച്ചു.


ആചാര്യന്‍ പറഞ്ഞു: ഒരുപിടി അമരവിത്തെടുക്കുക. കൈയില്‍ എത്ര വിത്തുണ്ടെന്നു പറയാന്‍ അവളോട്‌ ആവശ്യപ്പെടുക. അപ്പോഴറിയാം കളി."


അടുത്ത രാത്രി പ്രേതം വീണ്ടും വന്നു. അയാള്‍ ചോദിച്ചു:"നിനക്ക്‌ എല്ലാം അറിയാം, അല്ലേ?"


"തീര്‍ച്ചയായും. എന്നു മാത്രമല്ല, ഇന്നു നിങ്ങള്‍ ധ്യാനഗുരുവിനെ കണ്ട കാര്യംകൂടി എനിക്കറിയാം."


"എങ്കില്‍ പറയൂ, ഇപ്പോള്‍ എന്റെ കൈയില്‍ എത്ര വിത്തുണ്ട്‌?"


മറുപടി പറയാന്‍ പ്രേതം ഉണ്ടായിരുന്നില്ല.

 
posted by zen
Permalink
-->