Monday, December 31, 2007,8:32 pm
പകലുറക്കം

സോയന്‍ ഷാകു അറുപത്തിയൊന്നാമത്തെ വയസ്സിലാണ്‌ മരിച്ചത്‌.

മറ്റ്‌ ധ്യാനാചാര്യന്മാര്‍ക്ക്‌ സാധിക്കാത്ത മഹത്തായ പല തത്വങ്ങളും സ്വജീവിത സാഫല്യമായി അദ്ദേഹം നല്‍കി.

അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വേനല്‍കാലത്ത്‌ പകലുറങ്ങുമായിരുന്നു. ആചാര്യന്‍ അവരുടെ പകലുറക്കം മാറ്റി. ഒരു നിമിഷം പോലുമദ്ദേഹം പാഴാക്കിക്കളഞ്ഞതുമില്ല.

പന്തറണ്ടു വയസ്സു തികയുന്നതിനു മുമ്പു തന്നെ സോയന്‍ 'തെണ്ടായി' തത്വശാസ്‌ത്‌റത്തിലെ ഊഹാപോഹങ്ങളെ കുറിച്ചു പഠിച്ചു കഴിഞ്ഞിരുന്നു.

ഒരു വേന്‍ല്‍ക്കാലത്ത്‌ അന്തരീക്ഷം പുകഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആചാര്യന്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ കാലുകള്‍ നീട്ടിവച്ച്‌ സോയന്‍ സുഖമായി കിടന്നുറങ്ങി.

മൂന്നു മണിക്കൂറിനുശേഷം പെട്ടെന്ന്‌ ഉണര്‍ന്നപ്പോള്‍, ആചാര്യന്‍ കടന്നു വരുന്ന ശബ്ദം കേട്ടു. വൈകിപ്പോയി, കവാടത്തിനു കുറുകെയായിരുന്നു കിടന്നിരുന്നത്‌.എാതോ വിശിഷ്ടാതിഥിയുടെ പോലെ സോയന്റെ ശരീരത്തില്‍ തട്ടാതെ സൂക്ഷിച്ച്‌ കാലുകള്‍ എടുത്തുവച്ച്‌ 'എന്നോടു പൊറുക്കണം, എന്നോടു പൊറുക്കണം' എന്നുരുവിട്ടുകൊണ്ട്‌ ആചാര്യന്‍ കടന്നു പോയി.ആ സംഭവത്തിനുശേഷം സോയന്‍ ഉച്ചയ്‌ക്ക്‌ ഉറങ്ങിയിട്ടേയില്ല.
 
posted by zen
Permalink0 comments
Tuesday, December 04, 2007,9:52 pm
അവസാനത്തെ അടി



സെങ്കായ്‌ എന്ന ആചാര്യന്റെ കീഴില്‍ ടാങ്കന്‍ കുട്ടിക്കാല്‌ മുതല്‍ ധ്യാനം പഠിച്ചു വരികയായിരുന്നു. ഇരുപതു വയസ്സായപ്പോള്‍ മറ്റൊരാചാര്യന്റെ അടുത്തേയ്‌ക്ക്‌ താരതമ്യ പഠനത്തിനു വേണ്ടി പോകാന്‍ ടാങ്കന്‌ ആഗ്‌റഹമായി. പക്ഷേ സെങ്കായ്‌ അതിന്‌ അനുവദിച്ചില്ല. ശിഷ്യന്റെ തലയ്‌ക്ക്‌ നല്ല അടിവച്ചു കൊടുത്തു. ഒടുവില്‍, ആചാര്യന്റെ അനുവാദം വാങ്ങിക്കൊടുക്കാന്‍ ടാങ്കന്‍ സഹോദര വിശേഷം സേ്‌നഹിക്കുന്ന ഒരാളുടെ സഹായം തേടി.

അയാള്‍ ആചാര്യന്റെ അനുവാദം വാങ്ങി വന്നറിയിച്ചു. "എല്ലാം ശരിയായി ഇപ്പോള്‍ വേണമെങ്കില്‍ യാത്‌റയാവാം''.

ടാങ്കന്‍ യാത്‌റ പറയാന്‍ ആചാര്യന്റെ അടുത്തെത്തി. അപ്പോഴും ആചാര്യന്‍ അയാളുടെ തലയ്‌ക്ക്‌ നല്ലൊരടി കൊടുക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

ടാങ്കന്‍ ഇക്കാര്യം സഹോദരനോടു പറഞ്ഞു. അയാള്‍ അറിയിച്ചു. "എന്താണു കാര്യം? ആചാര്യന്‍ അനുമതി നല്‍കിയതാണല്ലോ. മനസ്സ്‌ മാറേണ്ട കാര്യമില്ല. അന്വേഷിക്കാം.''

അദ്ദേഹം ആചാര്യനെ കണ്ട്‌ കാര്യം തിരക്കി.

ആചാര്യന്‍ പറഞ്ഞു."ഞാന്‍ അനുമതി റദ്ദാക്കിയിട്ടില്ല. അയാള്‍ പോയി വരുമ്പോള്‍ പ്‌റബോധിതനായിട്ടാവും വരിക. അപ്പോള്‍ അടിക്കാന്‍ പറ്റില്ല. അതുകൊണ്ട്‌ ഇപ്പോള്‍ ഒന്നുകൂടി കൊടുത്തു എന്നു മാത്‌റം.
 
posted by zen
Permalink0 comments
-->