Wednesday, January 12, 2005,10:35 am
blog
d E L E T E D
 
posted by zen
Permalink0 comments
Saturday, January 01, 2005,8:59 pm
ധ്യാനസംവാദം

ധ്യാനാചാര്യന്മാര്‍ ശിഷ്യന്മാരെ കുട്ടിക്കാലത്തേ സ്വാഭിപ്രായത്തില്‍ തല്‌പരയാക്കിത്തീര്‍ക്കാറുണ്ട്‌. രണ്ടു ധ്യാനക്ഷേത്രങ്ങള്‍ അടുത്തടുത്തുണ്ടായിരുന്നു. ഒരു ക്ഷേത്രത്തിലെ കുട്ടി പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ അടുത്തക്ഷേത്രത്തിലെ കുട്ടിയെ കണ്ടു ചോദിച്ചു:
''എവിടെ പോകുന്നു?''
മറ്റേ കുട്ടി പറഞ്ഞു: ''കാലുകള്‍ പോകുന്നിടത്തേക്ക്‌.''
ഈ മറുപടി ആദ്യത്തെ കുട്ടിയെ കുഴക്കി. അവന്‍ ആചാര്യനോട്‌ കാര്യം പറഞ്ഞു.
(അപൂര്‍ണ്ണം)
 
posted by zen
Permalink0 comments
,8:07 pm
ബുദ്ധന്‍



മെജി ഭരണകാലത്ത്‌ ടോക്കിയോയില്‍ വിരുദ്ധസ്വഭാവികളായ രണ്ടു ധ്യാനഗുരുക്കന്മാരുണ്ടായിരുന്നു.

ഉന്‍ഷോ ബുദ്ധന്റെ ആദര്‍ശങ്ങള്‍ അക്ഷരം പ്രതി പാലിച്ചു. ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചിരുന്നില്ല. രാവിലെ പതിനൊന്നിനു ശേഷം ആഹാരവും കഴിക്കുമായിരുന്നില്ല.
എന്നാല്‍ താന്‍സന്‍ നിയമങ്ങള്‍ അനുസരിച്ചിരുന്നില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കും. ഉറങ്ങണമെന്നു തോന്നുമ്പോള്‍ ഉറങ്ങും.

ഒരു ദിവസം ഉന്‍ഷോ താന്‍സനെ സന്ദര്‍ശിച്ചു.
മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന താന്‍സന്‍ ഉന്‍ഷോയെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: ''സഹോദരാ അല്‌പം കഴിച്ചുകൂടേ?"

ഉന്‍ഷോ അത്ഭുതത്തോടെ പറഞ്ഞു:
"ഞാന്‍ കഴിക്കാറില്ല.''

"കഴിക്കാത്തവന്‍ മനുഷ്യനല്ല.'' താന്‍സന്‍ പറഞ്ഞു.

"മത്തുപിടിപ്പിക്കുന്ന മദ്യം കഴിക്കാത്ത ഞാന്‍ മനുഷ്യനല്ലെന്നാണോ താങ്കള്‍ പറയുന്നത്‌? ഞാന്‍ മനുഷ്യനല്ലെങ്കില്‍ പിന്നാരാണ്‌?''

"ബുദ്ധന്‍'' താന്‍സന്‍ പറഞ്ഞു.
 
posted by zen
Permalink0 comments
,8:07 pm
ചെളി നിറഞ്ഞ പാത



താന്‍സനും എകിദോയും കൂടി ചെളിപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഒരു വളവിലെത്തിയപ്പോള്‍, പട്ടുവസ്‌ത്രങ്ങള്‍ അണിഞ്ഞു സുന്ദരിയായ ഒരു യുവതിയെ അവര്‍ കണ്ടുമുട്ടി.

അവള്‍ ചെളിപ്പാടം കടക്കാന്‍ കഴിയാതെ വിഷമിച്ചു നില്‌ക്കുകയായിരുന്നു.

താന്‍സന്‍ അവളെ പൊക്കിയെടുത്ത്‌ ചെളിപ്പാടം കടത്തി വിട്ടു.രാത്രി എത്തേണ്ട ക്ഷേത്രത്തിലെത്തും വരെ എകിതോ ഒന്നും മിണ്ടിയതേയില്ല. ഒടുവില്‍ അടക്കാനാവാതെ അദ്ദേഹം പറഞ്ഞു.

"നമ്മള്‍ സന്യാസികള്‍ സ്ത്രീകളുടെ അടുത്ത്‌ ചെല്ലരുത്‌. പ്രത്യേകിച്ച്‌ യുവതികളും സുന്ദരികളുമായവരുടെ അടുത്ത്‌. അത്‌ അപകടകരമാണ്‌. താങ്കള്‍ എന്തിനാണ്‌ അത്‌ ചെയ്‌തത്‌?''

താന്‍സന്‍ പറഞ്ഞു "ഞാന്‍ ആ യുവതിയെ അവിടെത്തന്നെ അപ്പോഴേ ഉപേക്ഷിച്ചു. താങ്കള്‍ ഇപ്പോഴും അവളേയും ചുമന്നു നടക്കുകയാണോ?''
 
posted by zen
Permalink0 comments
-->