Saturday, June 14, 2008,6:54 pm

1997 ഡിസംബറില്‍ തെറ്റാടി മാസികയുടെ പ്രത്യേക പതിപ്പ്‌ "സെന്‍:മുപ്പത്തിയാറ്‌ ബുദ്ധകഥകള്‍" പുറത്തിറക്കി. ഹൈസ്കൂള്‍/കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സെന്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ പതിപ്പ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്‌ തെറ്റാടിയുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ ഓര്‍മിക്കപ്പെടേണ്ട അനുഭവമായിത്തീര്‍ന്നു. ഈ പുസ്തകം വായിച്ച പല സുഹൃത്തുക്കളും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ പതിപ്പിനെ അനുസ്മരിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.ഒരു ബസ്‌യാത്രയ്ക്കിടയില്‍ ചിത്രകാരനായ സുബിന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളോടെ പുറത്തിറങ്ങിയ ആ പതിപ്പിന്റെ കുതൂഹലം പങ്കുവെച്ചു.ഒരു പാതിരായ്ക്ക്‌ വൈകി എത്തിച്ചേര്‍ന്ന ബസ്സില്‍ നിന്നിറങ്ങി നടക്കുമ്പോള്‍, വഴിക്ക്‌ പ്രേമിനെക്കണ്ടു. നല്ല ഫിറ്റായിരുന്നു... സെന്‍ കഥാ പതിപ്പിനെക്കുറിച്ച്‌ പ്രേം സംസാരിച്ചു. ആ വായന തന്നെ സെന്നി ലേക്ക്‌ കൂടുതല്‍ അടുപ്പിച്ചെന്നും ഓഷോയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പ്രേം പറഞ്ഞു. ആ സംഭാഷണം രാത്രിയില്‍ നീണ്ടുപോയി. അപ്പോള്‍ തോന്നിയതാണ്‌ സെന്‍ കഥകള്‍ നെറ്റിലൂടെ ലഭ്യമാക്കണമെന്നത്‌.കഥകള്‍ മാത്രമല്ല, സെന്‍ സംബന്ധിയായ വ്യത്യസ്ത വീക്ഷണങ്ങളും. തിരുവനന്തപുരത്ത്‌ സെന്നില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത്‌ വൈ. സജിയോടും മറ്റും ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു.ചിലര്‍ക്കെങ്കിലും തോന്നിക്കാണും, എന്തുകൊണ്ടാണ്‌ പിശുക്കിപ്പിശുക്കി വല്ലപ്പോഴുമുള്ള പോസ്റ്റിംഗ്‌? ഒന്നേ മറുപടിയുള്ളൂ...സ്വന്തമായി കംപ്യൂട്ടറില്ലാതെ, കംപ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാതെ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്‌ ഇങ്ങനെയേ തുടരാനാവൂ. തിരുവനന്തപുരത്തെ നെറ്റ്‌ കഫേകള്‍ ഇങ്ങനെയൊരു ബ്ലോഗ്‌ സാദ്ധ്യമാക്കി.ക്ഷമിക്കണം, ഈ പേജിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ ഒരു ബ്ലോഗര്‍ അല്ല. ബ്ലോഗെഴുത്ത്‌ ശരിക്കും ഒരു ഓണ്‍ലൈന്‍ ഡയറിയായിരുന്നപ്പോള്‍ത്തന്നെ അതിന്റെ സാമൂഹ്യ വിതാനങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്ന നിരവധിയാളുകളില്‍ ഒരാള്‍ മാത്രം.പെട്ടെന്നോര്‍ത്തുപോകുന്നു. ചില വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കൈലാഷ്‌നാഥുമായി സംസാരിച്ചിരിക്കുകയായിരുന്നു.(അക്കാലത്ത്‌ മലയാളം ബ്ലോഗിംഗ്‌ പ്രചാരമോ കുപ്രചാരമോ നേടിയിരുന്നില്ല). ബോസ്റ്റ്‌മെഷീന്‍ []എട്ടാം പതിപ്പ്‌ പുറത്തിറക്കിയതിന്റെ സന്തോഷത്തിലായിരുന്നു കൈലാഷ്‌.മലയാളപ്രസിദ്ധീകരണങ്ങളോ കേരളത്തിലെ ബ്ലോഗെഴുത്തുകാരോ കാണാതിരുന്നത്‌ ആകാശവാണി കേള്‍പ്പിച്ചു. കൈലാഷിന്റെ ബ്ലോഗ്‌. ബ്ലോഗ്‌ വായനയുടെ തുടക്കത്തില്‍ അതിന്റെ സാധ്യതകളെ അമ്പരപ്പോടെ വെളിപ്പെടുത്തിയ വെയ്‌ര്‍ ഈസ്‌ റയീദ്‌ എന്ന ബ്ലോഗ്‌ ഓര്‍ക്കുന്നു...പിന്നീട്‌ The Clantenstien Dairy of an Ordinary Iraqi
എന്ന പേരില്‍ ഇത്‌ പുസ്തകമായി.

നന്ദി.ഈ വഴി ഒരു തവണയെങ്കിലും കടന്നു പോയ ഓരോ വായന/നോട്ടക്കാരനും വായന/നോട്ടക്കാരിക്കും.

 
posted by zen
Permalink0 comments
Thursday, June 12, 2008,8:47 pm
...
 
posted by zen
Permalink0 comments
Monday, June 02, 2008,5:29 pm
വിവാദം




ബുദ്ധക്ഷേത്രങ്ങളില്താമസിക്കുന്ന സന്യാസിമാരെ വിവാദത്തില്തോല്പ്പിച്ചാല്സഞ്ചാരികളായ സന്യാസിമാര്ക്ക്താമസസൗകര്യം ലഭിക്കുമായിരുന്നു. വിവാദത്തില്തോറ്റാല്അവിടം വിട്ടു പോകേണ്ടതുതന്നെ.



ജപ്പാന്റെ വടക്കന്ദേശത്ത്ഒരു ബുദ്ധക്ഷേത്രത്തില്രണ്ടു സഹോദരന്മാര്താമസിച്ചിരുന്നു. മൂത്തയാള്പണ്ഡിതനായിരുന്നു. ഇളയവന്വിഡ്ഢിയും ഒറ്റക്കണ്ണനുമായിരുന്നു.
(**)
സഞ്ചാരിയായ ഒരു സന്യാസി താമസസൗകര്യം അന്വേഷിച്ച്അവിടെയെത്തുകയും വിവാദത്തിന്വെല്ലുവിളിക്കുകയും ചെയ്തു. മൂത്ത സഹോദരന്ക്ഷീണിതനായിരുന്നതിനാല്വിവാദത്തിന്അനുജനെ പറഞ്ഞയച്ചു:
പോയി മൗനഭാഷയില്വിവാദം നടത്തൂ."


കുറേ സമയം കഴിഞ്ഞ്സഞ്ചാരിയായ സന്യാസി മൂത്ത സഹോദരനോടു പറഞ്ഞു: "താങ്കളുടെ സഹോദരന്വല്ലാത്ത മനുഷ്യന്തന്നെ.അദ്ദേഹം എന്നെ പരാജയപ്പെടുത്തി."


മൂത്ത സഹോദരന്ചോദിച്ചു: സംഭവിച്ചതെന്താണ്‌? തെളിച്ചു പറയൂ..."


സഞ്ചാരിയായ സന്യാസി പറഞ്ഞു: "ആദ്യമായി ഞാന്ഒരു വിരല്ഉയര്ത്തിക്കാട്ടി, ബോധോദയം ലഭിച്ച ബുദ്ധന്റെ പ്രതീകമായി. അപ്പോള്അദ്ദേഹം രണ്ടു വിരലുകള്ഉയര്ത്തി, ബുദ്ധനെയും ധര്മത്തെയും
സൂചിപ്പിച്ചുകൊണ്ട്‌. ഞാന്മൂന്നു വിരലുകള്ഉയര്ത്തി സംഘവുംകൂടി ഉണ്ടെന്നു സൂചിപ്പിച്ചു. എല്ലാം ഒന്നില്നിന്നു തന്നെയാണ്ഉണ്ടായതെന്നു സൂചിപ്പിച്ചുകൊണ്ട്ചുരുട്ടിയ മുഷ്ടി എന്റെ മുഖത്തേക്കു നീട്ടി. വിവാദത്തില്അദ്ദേഹം ജയിച്ചിരിക്കുന്നു. ഇവിടെ താമസിക്കുവാനുള്ള അവകാശം എനിക്കില്ല"-ഇത്രയും പറഞ്ഞ്അദ്ദേഹം യാത്രയായി.


"
അവന്എവിടെ?" സഞ്ചാരിയായ സന്യാസിയെ അന്വേഷിച്ച്അനുജന്ജ്യേഷ്ഠന്റെ അടുത്തേക്കുവന്നു.


വിവാദത്തില്നീ ജയിച്ചു"- ജ്യേഷ്ഠന്പറഞ്ഞു.


ജയിച്ചതൊന്നുമല്ല...അവനെ ഞാന്അടിച്ചു ശരിപ്പെടുത്തും."


എന്തിനെക്കുറിച്ചായിരുന്നു വിവാദം; പറയൂ."


"
അയാള്എന്നെ കണ്ടയുടനെ ഒരു വിരല്ഉയര്ത്തി. ഞാന്ഒറ്റക്കണ്ണനാണെന്നു കാട്ടി എന്നെ ആക്ഷേപിച്ചു. അപരിചിതനോട്മര്യാദയ്ക്കു പെരുമാറണമെന്നു കരുതി, അയാള്ക്ക്രണ്ടു കണ്ണുകളുണ്ടെന്ന് അഭിനന്ദിച്ച്ഞാന്രണ്ടു വിരലുകള്ഉയര്ത്തി. ഉടനെ കൊള്ളരുതാത്തവന്‍, മൂന്നു വിരലുകള്ഉയര്ത്തി രണ്ടുപേര്ക്കും കൂടി മൂന്നു കണ്ണുകളേയുള്ളൂ എന്നു കാട്ടി. എനിക്കു വല്ലാത്ത ദേഷ്യം വന്നു. മുഷ്ടി ചുരുട്ടി ഞാന്ഇടിക്കാന്ശ്രമിച്ചപ്പോഴേക്കും അയാള്ഓടി രക്ഷപ്പെട്ടു".

Labels:

 
posted by zen
Permalink0 comments
-->